കാഞ്ഞങ്ങാട് : ഗോവ സ്വദേശിയായ യുവാവ് തീവണ്ടി യാത്രയ്ക്കിടെ തെറിച്ചു വീണ് മരിച്ചു. ഗോവ കാനക്കോണ സ്വദേശി ക്ലൈവ് ഡയസ് (40) നെയാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് കരിത്താസ് ഭവന് മുന്‍വശത്തെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്ന് സംശയിക്കുന്നു. ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് ഗോവ സ്വദേശി മരിച്ചു
