കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പ് കിരീടം കരിന്തളം കോളേജിന്

കരിന്തളം: പയ്യന്നൂര്‍ കോളേജില്‍ വെച്ച് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിനാനൂര്‍ കരിന്തളം ഗവ:കോളേജിന് ഉജ്ജ്വല വിജയം. ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ പയ്യന്നൂര്‍ കോളേജുമായി ഏറ്റുമുട്ടിയാണ് കരിന്തളം കോളേജ് റണ്ണര്‍ അപ്പ് കിരീടം സ്വന്തമാക്കിയത്. ഇതിലൂടെ യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ ടൂര്‍ണ്ണമെന്റിലെക്ക് യോഗ്യത നേടി. കിരണ്‍ പ്രേം ആണ് ടീം ക്യാപ്റ്റന്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പയ്യന്നൂര്‍ കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത് . കരിന്തളം ഗവണ്‍മെന്റ് കോളേജ് ആദ്യമായാണ് ഈ നേട്ടംകൈവരിക്കുന്നത്

error: Content is protected !!