സിപിഎം ജില്ലാ സമ്മേളനം : പുല്ലൂരില്‍ വടംവലി മത്സരം നടന്നു

പെരിയ : സി.പി.ഐ. (എം) ജില്ലാ സമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ എ.കെ.ജി ഗ്രന്ഥാലയ പരിസരത്ത് വനിതകളുടെ വടംവലി മത്സരം സംഘടിപ്പിച്ചു. വനിത വടംവലി മത്സരം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുമതി ഉദ്ഘാടനം ചെയ്തു . മനോജ് നഗര്‍ കീക്കാനം ടീമിന്റെ ജെഴ്സി പ്രകാശനം ചടങ്ങില്‍ വച്ച് ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.വി.രമേശന്‍ നിര്‍വഹിച്ചു. ഏരിയാ കമ്മിറ്റിയംഗം സുനു ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി കെ. രാജ് മോഹന്‍. ഏരിയാ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരന്‍, വി വി. പ്രസന്നകുമാരി, കാറ്റാടി കുമാരന്‍, ശിവജി വെള്ളിക്കോത്ത്, ജ്യോതി ബസു എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി വി. നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പരിപാടിക്ക് എം.വി.നാരായണന്‍, എ.കൃഷ്ണന്‍, എം. അരുണ്‍,വി.ഗിരിഷ് എന്നിവര്‍ നേതൃത്വം നല്‍കി. ചെഗുവേര തട്ടുമ്മല്‍ ഒന്നാം സ്ഥാനവും മനോജ് കീക്കാന്‍നഗര്‍ രണ്ടാം സ്ഥാനം നേടി. സിംഗിങ്ങ് ഫ്രണ്ട്‌സ് അരവത്ത് മട്ടൈ, ടി. സി. ഗ്രന്ഥാലയം കുറ്റിക്കോല്‍ മൂന്നും നാലാം സ്ഥാനങ്ങള്‍ നേടി. ക്യാഷ് അവാര്‍ഡും ട്രോഫിയും സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം ജ്യോതി ബസു വിതരണം ചെയ്തു.

error: Content is protected !!