രാവണീശ്വരം : സി. അച്യുതമേനോന്‍ ഗ്രന്ഥാലയം ആന്‍് വായനശാലയില്‍ മാധവന്‍ പുറച്ചേരിയുടെ ‘അമ്മയുടെ ഓര്‍മ്മ പുസ്തകം ‘ എന്ന പുസ്തകം ചര്‍ച്ച സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പുതിയ വര്‍ഷം പുതിയ വായന എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1500 പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രന്ഥാലയത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ പുസ്തകം ചര്‍ച്ച സംഘടിപ്പിച്ചത്. പി വി ജനാര്‍ദ്ദന്‍ മാസ്റ്റര്‍ പുസ്തക അവതരണം നടത്തി. രവീന്ദ്രന്‍ രാവണീശ്വരം, രാമകൃഷ്ണന്‍ മോനാച്ച, തമ്പാന്‍ മക്കകോട്, കരുണാകരന്‍ കുന്നത്ത്, അജിതമുരളി, രമണി പൊതാച്ചവളപ്പ്, കെ കൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിച്ചു. രചയിതാവ് മാധവന്‍ പുറച്ചേരി എഴുതാന്‍ ഉണ്ടായ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി എ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ശ്രീ മാധവന്‍ പുറച്ചേരിക്ക് സ്‌നേഹോപഹാരം നല്‍കി. ഗ്രന്ഥാലയം സെക്രട്ടറി പി ബാബു സ്വാഗതവും ലൈബ്രേറിയന്‍ രേഷ്മ എം നന്ദിയും പറഞ്ഞു.
മാധവന്‍ പുറച്ചേരിയുടെ ‘അമ്മയുടെ ഓര്‍മ്മ പുസ്തകം ‘ എന്ന പുസ്തകം ചര്‍ച്ച സംഘടിപ്പിച്ചു
