കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഊരുകളില്‍ വികസനമെത്തിക്കുന്നതിനായി ഊര് തല യോഗങ്ങള്‍ നടന്നു

ഇരിയ :കണ്ണാടിപ്പാറ . ഗോത്രവര്‍ഗ്ഗ പോരാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിര്‍സാ മുണ്ടയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഊര് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഊരകളില്‍ വികസനമെത്തിക്കുന്നതിനായി ഊരുതല യോഗങ്ങള്‍ നടന്നു. ജന്‍ ജാതിയ ഗൗരവ് എന്ന പേരില്‍ 2024 നവബര്‍ 15 മുതല്‍ 2025 നവംബര്‍ 15 വരെ നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി . കണ്ണാടിപ്പാറ ഊരില്‍ നടന്ന യോഗം രണ്ടാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യസ , സ്റ്റാന്റിങ്ങ് ചെയര്‍പേഴ്‌സണ്‍ എന്‍.എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു.
ഊര് മൂപ്പന്‍ നാരായണന്‍ കണ്ണാടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. എംജിആര്‍ ഇ ജി കോടോം ബേളൂര്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ കെ.ബിജു പദ്ധതി വിശദീകരണം നടത്തി. ആശാവര്‍ക്കര്‍ ഉഷ പാല്‍ക്കുളം സംസാരിച്ചു. പ്രോമോട്ടര്‍ കെ സുധ സ്വാഗതവും സുധാ പ്രകാശന്‍ ചെന്തളം നന്ദിയും പറഞ്ഞു.

error: Content is protected !!