വെള്ളൂട ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം : ആദ്യ ഫണ്ട് ഉദ്ഘാടനം നടന്നു; ആദ്യ ഫണ്ട് ഉദ്ഘാടനം പി കുഞ്ഞിരാമന്‍ കാനത്തില്‍ നിന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി. ദാമോദര പണിക്കര്‍ ഏറ്റുവാങ്ങി

കോട്ടപ്പാറ :വെള്ളൂട ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 11,12,13 ദിവസങ്ങളില്‍ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം നടന്നു. ക്ഷേത്ര സന്നിധിയില്‍ ചേര്‍ന്ന യോഗത്തില്‍ ആദ്യ ഫണ്ട് ഉദ്ഘാടനം പി കുഞ്ഞിരാമന്‍ കാനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി. ദാമോദര പണിക്കര്‍ക്ക് കൈമാറി നിര്‍വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് എം രാജന്‍, സെക്രട്ടറി. ടിവി.കുഞ്ഞികണ്ണന്‍, ക്ഷേത്ര രക്ഷാധികാരിമാരായ പി കുഞ്ഞിരാമന്‍, ടി വി ഭാസ്‌കരന്‍, ആഘോഷ കമ്മിറ്റി മാതൃ സിമിതി പ്രസിഡന്റ് ബിജി ബാബു, യുഎഇ കമ്മിറ്റി പ്രതിനിധി ഉണ്ണികൃഷ്ണന്‍, ആഘോഷ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം പ്രഭാകരന്‍ സ്വാഗതവും കണ്‍വീനര്‍ വേണു കാനത്തില്‍ നന്ദിയും പറഞ്ഞു,

error: Content is protected !!