കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നായ കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അടയാളം കൊടുക്കല്‍ ചടങ്ങ് നടന്നു. ദേവസ്ഥാനം കാരണവര്‍ രാമകൃഷ്ണന് അടയാളം കൊടുക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. കോലധാരികളായ കാര്‍ന്നോര്‍ത്തി (കുമാരന്), മടിയന്‍ സിങ്കം (ഷൈബു), മലയാ സമുദായം (ശശി പണിക്കര്‍) എന്നിവര്‍ ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ് കണ്ണന് കുഞ്ഞി, ജനറല്‍ സെക്രട്ടറി സതീശന് പടിഞ്ഞാറക്കര, ദേവസ്ഥാനം സ്ഥാനികര്‍, കമ്മിറ്റി അംഗങ്ങള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട ഉത്സവം: അടയാളം കൊടുക്കല്‍ ചടങ്ങ് നടന്നു
