പരപ്പ:സമാനതകളില്ലാത്ത സാഹോദര്യവും, സമ്പന്നമായ കാര്‍ഷിക സമൃദ്ധിയും , വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഉള്ളടക്കവും ഒത്തുചേര്‍ന്ന പൈതൃകമുള്ള പരപ്പയില്‍ നിറപ്പകിട്ടാര്‍ന്ന മഴവില്‍ക്കാഴ്ചകള്‍, രുചി ഭേദങ്ങളുടെ അതുല്യ അനുഭവം, ആസ്വാദനത്തിന്റെ അതിരുകളില്ലാത്ത ഉത്സവമേളം,ആഹ്ലാദരവങ്ങളോടെ കലാസാംസ്‌കാരിക വിരുന്നൊരുക്കാന്‍ പരപ്പയൊരുങ്ങുന്നു.
2025 മാര്‍ച്ച് 29 മുതല്‍ ‘ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് 29 മുതല്‍ 10 ദിവസം തുടര്‍ച്ചയായി നടക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് വിശദാംശങ്ങള്‍ എ.ആര്‍. രാജു വിശദീകരിച്ചു .പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രൂപേഷ് കെ.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത,കെസിസിപി മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ , ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി എച്ച് അബ്ദുള്‍ നാസര്‍, കെ വി അജിത് കുമാര്‍ , പഞ്ചായത്ത് മെമ്പര്‍ എം ബി രാഘവന്‍ , കുടുംബശ്രീ എഡിഎംസി സി എച്ച് ഇക്ബാല്‍, പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ജനാര്‍ദ്ദനന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയന്‍ കോട്ടക്കല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ ആര്‍ സോമന്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ , റോട്ടറി ക്ലബ്ബ് സെക്രട്ടറി റോയ് പുത്തന്‍പുരയ്ക്കല്‍, ചിറ്റാരിക്കല്‍ ഉപജില്ല ബി ആര്‍ സി ബി പി സി.സുബ്രഹ്‌മണ്യന്‍.കെ, ഭാസ്‌കരന്‍ അടിയോടി , ടി അനാമയന്‍ , സാബു കാക്കനാട് , എം.പി സലിം, ടി മോഹനന്‍ , ആനന്ദ് സാരംഗ് , എ ആര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇദംപ്രഥമമായി പരപ്പയില്‍ നടക്കുന്ന ഫെസ്റ്റ് വിജയിപ്പിക്കണമെന്ന് സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു.
എആര്‍ രാജു സ്വാഗതവും , വിനോദ് പന്നിത്തടം നന്ദിയും പറഞ്ഞു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . എം പി , ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ,എം.രാജഗോപാലന്‍ എംഎല്‍എ ,ബേബി ബാലകൃഷ്ണന്‍ പ്രസിഡണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് , മുന്‍ എം പി .പി കരുണാകരന്‍, ടി.ടി.സുരേന്ദ്രന്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കുടുംബശ്രീ കാസര്‍കോട് എന്നിവര്‍ രക്ഷാധികാരികളും , എം ലക്ഷ്മി (പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ) – ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍ ടി കെ രവി (പ്രസിഡന്റ് , കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത്) , വി. ബാലകൃഷ്ണന്‍ ( മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) , എ ആര്‍ രാജു -ജനറല്‍ കണ്‍വീനര്‍ എന്നിവര്‍ പ്രധാന ഭാരവാഹികളും , 11 സബ് കമ്മിറ്റി ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
