നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം: കലവറ നിറക്കല്‍ നടന്നു

കാഞ്ഞങ്ങാട്:കാര്‍ഷിക കലവറയായ മടിക്കൈ ഏച്ചിക്കാനം നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം 21 മുതല്‍ 25 വരെ നടക്കുന്ന പ്രതിഷ്ഠാദിന മൂവാണ്ട് കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. മേക്കാട്ട് മഹാവിഷ്ണു ക്ഷേത്രം,കിക്കാം കോട്ട് പന്നിപ്പള്ളി പാര്‍ത്ഥസാരഥി ക്ഷേത്രം ,അടമ്പില്‍ശാസ്ത വിശ്വരക്ഷേത്രം,കണി കൂലംക്ഷേത്രംഎന്നിവിടങ്ങളില്‍ നിന്നയി നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം ഭാരവാഹികളുടെയും,അംഗങ്ങളുടെയും,മാതൃസമിതി അംഗങ്ങളുടെയും,നാട്ടുകാരുടെയും കൂട്ടായ്മയില്‍ വാദ്യമേളത്തിന്റെയും,മുത്തു കുടകളുടെയും, അകമ്പടിയില്‍ 100 കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ കലവറ ഘോഷയാത്ര പുറപ്പെട്ട് കണിച്ചിറ പാലത്തിന് സമീപത്തായി കൂടിച്ചേര്‍ന്ന് വയല്‍ കരയിലൂടെ മഹാഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

ക്ഷേത്രം സ്ഥാനികര്‍ ആചാര ചടങ്ങുകളുടെ കലവറ ഘോഷയാത്രയെ സ്വീകരിച്ചു.തുടര്‍ന്ന് അന്ന പ്രസാദ വിതരണവും നടന്നു. ഉത്സവത്തിന്റെ ഭാഗമായി മുക്കൂട് അജിത് ബാലകൃഷ്ണന്‍ അണിചൊരുക്കി 40 ഓളം മാതൃസമിതി അംഗങ്ങള്‍ അണിനിരന്ന് പുരാണ സങ്കല്‍പ്പങ്ങളെ ആധാരമാക്കി മെഗാ ഫ്യൂഷന്‍ ഡാന്‍സ് നടന്നു. വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം,പുറപ്പാട്,കലാസാംസ്‌കാരിക പരിപാടികള്‍എന്നിവഉത്സവത്തിന്റെ ഭാഗമായി നടക്കും.25ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പ്രധാന ആരാധന മൂര്‍ത്തിയായ നാദക്കോട്ട് ഭഗവതിയുടെ തിരുമുടി ഉയരും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ അനുപ്രസാദ വിതരണവും ഉണ്ടാകും.

error: Content is protected !!