കാഞ്ഞങ്ങാട് :കുടിശികയായ 6 ഗഡു ക്ഷാമബത്ത അനുവദിക്കുക , തടഞ്ഞ് വെച്ച ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക,
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, 11ാം ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, 12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്ക് നടത്തി. പണിമുടക്കിയ ജീവനക്കാര്‍ ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് ചെയര്‍മാന്‍ ബ്രിജേഷ് പൈനി അധ്യക്ഷത വഹിച്ചു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സുരേഷ് പെരിയങ്ങാനം, കെ. അശോക് കുമാര്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ കെ. അനില്‍ കുമാര്‍, അലോഷ്യസ് ജോര്‍ജ്, ജില്ലാ പ്രസിഡണ്ട് ഡോ. പ്രമോദ്, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. സെറ്റോതാലൂക്ക് കണ്‍വീനര്‍ നികേഷ് മാടായി സ്വാഗതവും എന്‍ജിഒഎ തൃക്കരിപ്പൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് ബാബുരാജന്‍ നന്ദിയും പറഞ്ഞു.. പ്രകടനത്തിന് വി ടി പി രാജേഷ്, എം.വി. നിഗീഷ്, സുനില്‍കുമാര്‍ പി.വി., റെനില്‍സണ്‍ തോമസ്, ഷഫീക്ക്, സജ്ഞീവന്‍, വി.കെ. പ്രഭാവതി,, പ്രിയ എം.കെ, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പണിമുടക്ക് വന്‍ വിജയമായിരുന്നെന്നും ഭൂരിഭാഗം ജീവനക്കാരും അധ്യാപകരും പണിമുടക്കിയതായും സെറ്റോ താലൂക്ക് കമ്മിറ്റി അവകാശപ്പെട്ടു.
സെറ്റോ പണിമുടക്ക്: സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ ) ന്റെ നേതൃത്വത്തില്‍ പണിമുടക്കിയ ജീവനക്കാര്‍ പ്രകടനവും യോഗവും നടത്തി; പ്രതിഷേധ യോഗം കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി ജി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു
