കാഞ്ഞങ്ങാട് : കേരളത്തിനകത്തും രാജ്യത്തിന് പുറത്തും നൂറ് കണക്കിന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ 15 വയസുകാരിക്ക് മകന്‍ ജലീല്‍ മെട്രോയുടെ ലക്ഷം രൂപയുടെ സഹായം. മെട്രോ മുഹമ്മദ് ഹാജി വെല്‍ഫയര്‍ ചൈല്‍ഡ് സ്‌കീം എന്ന പേരില്‍ ഇതിനോടകം ജലീല്‍ നിരവധി പേര്‍ക്ക് ചികില്‍സ സഹായം നല്‍കിയിട്ടുണ്ട്.
നിര്‍ധനരായ കുട്ടികള്‍ക്കുള്ള ചികില്‍സ സഹായം നല്‍കുന്നതാണ് മെട്രോ മുഹമ്മദ് ഹാജി വെല്‍ഫയര്‍ ചൈല്‍ഡ് സ്‌കീം . പെണ്‍കുട്ടിക്കുള്ള ചികില്‍സ സഹായം ഹസീന ചിത്താരി ആതിഥിയേമരളുന്ന മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ് വേദിയില്‍ മെട്രോ ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയായ ജലീല്‍ മെട്രോ നല്‍കി. ചടങ്ങില്‍ മെട്രോ കപ്പ് ഫുട്‌ബോള്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹസന്‍ യാഫ, കണ്‍വീനര്‍ ബഷീര്‍ ബെങ്ങച്ചേരി, ട്രഷറര്‍ റംഷീദ്, പൂച്ചക്കാട് അബ്ദുറഹ്‌മാന്‍ , അബ്ദുറഹ്‌മാന്‍, അബ്ബാസ്, മുഹമ്മദലി പീടികയില്‍, സി.കെ. ആസിഫ്, കബീര്‍ മെട്രോ സംബന്ധിച്ചു.
