അയേണ്‍ ഫാബ്രിക്കേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രി ഉപകരണങ്ങള്‍ നന്നാക്കി കൊടുത്തു

നീലേശ്വരം : ജനുവരി 27-ന് കാഞ്ഞങ്ങാട് വെച്ച് നടത്തുന്ന കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എന്‍.കെ.ബി.എം ഗവ: ഹോമിയോ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ ഇരുമ്പ് കട്ടിലുകള്‍, അലമാരകള്‍ മറ്റു അനുബന്ധ സാമഗ്രികള്‍ എന്നിവ അസോസിയേഷന്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപയോഗ പ്രദമാക്കിക്കൊടുത്തു. ഭാരവാഹികളായ പി.വി സത്യന്‍, വി.വി രജിത്ത്, പി. ദിനേശന്‍, ബാബു കരിങ്ങാട്ട്, കെ.വി സുനില്‍ രാജ്, മനോജ് കരിങ്ങാട്ട്, എം.വി വിനോദ്, വി. ഉമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!