കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ 65കാരിയുടെ കഴുത്തില്‍ നിന്നും രണ്ടരപ്പവന്റെ മാല കവര്‍ന്നു.കോട്ടപ്പാറ വാഴക്കോട് തീയ്യര്‍ താനം ലക്ഷ്മിയുടെ കഴുത്തില്‍ നിന്നാണ് ശനിയാഴ്ച രാവിലെ 9.30 മണിക്ക് കോട്ടപ്പാറയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള സ്വകാര്യ ബസ് യാത്രയ്ക്കിടെയാണ് സംഭവം.ഇവരോടൊപ്പമുണ്ടായിരുന്ന വാഴക്കോട് കാവുങ്കാല്‍ ഭവാനിയുടെ പേഴ്സും മൊബൈല്‍ ഫോണും കാണാതായി. ഹോസ്ദുര്‍ഗ് പോലീസില്‍ ലഭിച്ച പരാതി പ്രകാരം നടത്തിയ അന്വേഷണത്തില്‍ ബസിനുള്ളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ദൃശ്യംലഭിച്ചത്.
