മടിക്കൈ അടുക്കത്ത് പറമ്പ് കുഞ്ഞിച്ചടുക്കം ഗുളികന്‍ ദേവസ്ഥാനം കളിയാട്ട ഉല്‍സവം തുടങ്ങി

കാഞ്ഞങ്ങാട്: അടുക്കത്ത് പറമ്പ് കുഞ്ഞിച്ചടുക്കംഗുളികന്‍ ദേവസ്ഥാനംനാലു ദിവസങ്ങളിലായി നടത്തുന്നആണ്ട് കളിയാട്ട ഉത്സവം തുടങ്ങി. ആദ്യ ദിവസത്തില്‍ജനകീയ കൂട്ടായ്മയില്‍ ഉള്ളകളിയാട്ടവുംപിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍പ്രാര്‍ത്ഥനകളിയാട്ടവുമാണ് നടക്കുന്നത്. ഉത്സവത്തിന്റെ ആദ്യ ദിനത്തില്‍രാവിലെ അഞ്ചുമണിക്ക്ഗണപതി ഹോമം നടന്നു,ഉച്ചയ്ക്ക് 12 മണിക്ക്‌ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയുംഭക്തി ആര്‍പ്പുവിളികളുടെയുംഅകമ്പടിയില്‍ ഗുളികന്‍തെയ്യത്തിന്റെ പുറപ്പാട് നടന്നു. അന്നദാനവും നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍പ്രാര്‍ത്ഥനാ കളിയാട്ടംനടക്കും.

error: Content is protected !!