വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) ധര്‍ണ്ണ സമരം നടത്തി

കാസര്‍കോട്: കെ.എസ് ഇബി യിലെ ജീവനക്കാര്‍ നേരിടുന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളാ വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്) ധര്‍ണ്ണ സമരം നടത്തി.അപകട മരണങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന തസ്തിക വെട്ടിക്കുറക്കല്‍ നയം അവസാനിപ്പിക്കക, നിയമനങ്ങള്‍ ഉടന്‍ നടത്തുക, തടഞ്ഞുവെച്ചിരിക്കുന്ന ഇഡബ്ലിയു, ഒഎ പ്രമോഷന്‍ ഉടന്‍ നടത്തുക, സ്റ്റാറ്റിയൂറ്ററി പെന്‍ഷന്‍ പുനസ്ഥാപിക്കുക ഡി എ കുടിശ്ശിക നല്‍കുക, ലീവ് സറണ്ടര്‍ നിയന്ത്രണം പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് കാസര്‍കോട് വൈദ്യുതി ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.ഉപേന്ദ്ര ഉദ്ഘാടനം ചെയ്തു. കെ.വി എം എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എന്‍ കൃഷ്ണന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി.കെ.വി എം എസ് ജില്ലാ പ്രസിഡന്റും ബി എം എസ് ജില്ലാ സെക്രട്ടറിയുമായ കെ.വി.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വസന്ത നയിക്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദിനേശ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.ശശിധരന്‍ സ്വാഗതം ജില്ലാ വൈസ് പ്രസിഡന്റ് കെ.ചന്ദ്രശേഖര നായിക്നന്ദിയുംപറഞ്ഞു

error: Content is protected !!