ചിത്താരി അഹമ്മദ് അഷറഫ് മൗലവി അനുസ്മരണം നാളെ; പാറപ്പള്ളിയില്‍ കാന്തപുരം ഉല്‍ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : പാറപ്പള്ളി ദാറുര്‍റശാദ് വിമണ്‍സ് അക്കാദമി ചെയര്‍മാനും ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന ചിത്താരി അഹ് മദ് അശ്‌റഫ് മൗലവി അനുസ്മരണം പാറപ്പള്ളി ദാറുര്‍റശാദ് കാമ്പസില്‍ സംഘാടിക്കുമെന്ന് ഭാരവാഹികള്‍ സമ്മേളനത്തില്‍ അറിയിച്ചു .

ജനുവരി 5 ന് വൈകിട്ട് 5 മണിക്ക് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയര്‍മാന്‍ ഹസൈനാര്‍ ഹാജി പാറക്കളായി പതാക ഉയര്‍ത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുല്ല മുസ് ലിയാര്‍ , കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് , സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി , ഹാഫിള് മുഹമ്മദ് കൗസര്‍ സഖാഫി, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍,അബ്ദുലത്തീഫ് സഖാഫി മദനീയം, അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി, ശിഹാബ് പാണത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളന ഭാഗമായി ഉച്ചക്ക് 2 മണിമുതല്‍ നടക്കുന്ന പ്രാസ്ഥാനിക സംഗമവും , സമ്മേളന നഗരിയില്‍ യൂണിറ്റ് എസ് വൈ എസ് ഒരുക്കുന്ന സൗഹൃദ ചായയും സംഘടിപ്പിച്ചിട്ടുണ്ട്. വി സി അബ്ദുല്ല സഅദി , ഹമീദ് മൗലവി കൊളവയല്‍, അബ്ദുസത്താര്‍ പഴയകടപ്പുറം, ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍ , മഹമൂദ് അംജദി പുഞ്ചാവി , മൂസ പടന്നക്കാട്, സുബൈര്‍ പടന്നക്കാട്,അബ്ദുല്‍ അസീസ് ചിത്താരി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍സംമ്പന്ധിച്ചു.

error: Content is protected !!