അഭിനയത്തിളക്കവുമായി മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ മീനാക്ഷി മധു;  ഇരിയ സ്വദേശികളായ മധുസൂധനന്‍ തെക്കുമ്പാട്ട് – രോഷ്മ ദമ്പതികളുടെ മകളാണ്

കാഞ്ഞങ്ങാട് : അഭിനയത്തിളക്കവുമായി മലയാള സിനിമയിലേക്ക് ജില്ലയില്‍ നിന്ന് കാവ്യ മാധവന്‍, സനുഷ , ആവണി ആവൂസ്’ എന്നിവര്‍ പിന്നെ ഒരു ബാലതാരം കൂടി.മലയാള സിനിമയില്‍ ചൂടപ്പിക്കുന്നു. ദക്ഷിണ കാശി പ്രൊഡക്ഷന്‍സ്സിന്റെ ബാനറില്‍ സുജീഷ് ദക്ഷിണകാശി ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത് ജനുവരി 3ന് തിയേറ്ററിലെത്തിയ ഇന്ദ്രന്‍സ് മുഖ്യ കഥാപാത്രമായി എത്തുന്ന ഒരുമ്പെട്ടവന്‍എന്ന ചിത്രത്തിലാണ് മീനാക്ഷി മധു എന്ന കലാകാരി തന്റെ അനിഖ എന്ന കഥാപാത്രവുമായി വെള്ളിത്തിരയിലെത്തുന്നത്.ഇരിയ സ്വദേശികളായ മധുസൂധനന്‍ തെക്കുമ്പാട്ട് , രോഷ്മ ദമ്പതികളുടെ മകളും, ഇരിയ ഗവ: ഹൈസ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി യാണ്. ഇതിനോടകം 14 ഓളം ആല്‍ബങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

ഒരുമ്പെട്ടവന്‍, കൂടാതെ സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമാകുന്ന വിസ്റ്റ വില്ലേജ് , കാതല്‍ ബോധയ് തുടങ്ങിയ സിനിമയിലും അക്ക എന്ന ഹിന്ദി സീരിയലിലും ഇതിനോടകം മീനാക്ഷി അഭിനയിച്ചു കഴിഞ്ഞു. കാഞ്ഞങ്ങാട് ജനനി തീയേറ്റേഴ്‌സിന്റെ രാജാ ഹരിചന്ദ്ര
നാടകങ്ങളില്‍ ആദ്യാവസാനം വരെ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം ചെയ്തു കയ്യടി നേടിയിട്ടുണ്ട്. ഭരതനാട്യം മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക്ഡാന്‍സ് തുടങ്ങിയ നൃത്തരൂപങ്ങള്‍ സ്വയത്തമാക്കിയ ഈ കലാകാരി നിരവധി ഷോര്‍ട്ട് മൂവികളിലും അഭിനയിച്ചിട്ടുണ്ട്. ഇരിയ അയ്യപ്പക്ഷേത്രത്തിന്റെ ഭജന സംഘത്തിന്റെ കൂടെ നിരവധി അമ്പലങ്ങളില്‍ ഭജന ഗാനങ്ങളും പാടിയിട്ടുണ്ട്.
മീനാക്ഷി അഭിനയിച്ച മറ്റൊരു ഷോട്ട് ഫിലിം ഈ മാസം 18 ന് റിലീസിന് ഒരുങ്ങി കഴിഞ്ഞു.

error: Content is protected !!