local news

കാസർകോട് നഗരസഭയിൽ വിജിലൻസ് മിന്നൽ പരിശോധന

കാസർകോട്: ജലപരിശോധനാ നടപടികളിൽ ക്രമക്കേടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കാസർകോട് നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.നഗരസഭ പരിധിയിലെ കഫേകൾ, കൂൾബാറുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ കുടിവെള്ള പരിശോധനയുമായി ബന്ധപ്പെട്ടാണ് പരിശോധന. യമപ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ സ്ഥാപനങ്ങളിൽ നേരിട്ടെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് സീൽ ചെയ്ത് നൽകണം. സ്ഥാപന ഉടമകൾ അത് ലാബിലെത്തിച്ച് പരിശോധന നടത്തണം. എന്നാൽ ഈ നടപടിക്രമങ്ങൾ പാലിക്കാതെ സാമ്പിളുകൾ ലാബിൽ അയക്കുന്നതായും പരിശോധന പൂർത്തിയാക്കാതെ ലൈസൻസ് പുതുക്കി നൽകുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപന ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലമാണോ ക്രമക്കേടുകളെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയമായ ജലപരിശോധന ഉറപ്പാക്കാതെ ലൈസൻസ് പുതുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്നതിനാലാണ് പരിശോധന.
വിജിലൻസ് ഡി.വൈ.എസ്.പി. വിശ്വംഭരൻ നായരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ യു.പി.വിപിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐ. ജയചന്ദ്രൻ, എസ്.സി.പി.ഒ. സജീഷ്, സി.പി.ഒ.മാരായ രാഹുൽ, വിജേഷ് എന്നിവർ പങ്കെടുത്തു.

error: Content is protected !!