local news

അപകടങ്ങള്‍ തുടര്‍ക്കഥയായ ഒടയംചാല്‍ ടൗണില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു

ഒടയംചാല്‍: നിരന്തരം അപകടങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഒടയംചാല്‍ ടൗണില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി. വിജയചന്ദ്രന്‍, മെമ്പര്‍മാരായ ഗോപാലകൃഷ്ണന്‍, പ്രദീപ്, വ്യാപാരി സുഹൃത്തുക്കളായ ഇബ്രാഹിം ഹാജി, ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം, സത്യന്‍, രവി, ഓട്ടോ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, വഴിയോര കച്ചവടക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്.
സത്യന്‍ ടി.കെ. (ബ്രൈറ്റ് ഇലക്ട്രിക്കല്‍, ഒടയംചാല്‍), ബാലകൃഷ്ണന്‍ കെ. (റണ്‍വേ ടയേഴ്‌സ്, ഒടയംചാല്‍), ടോമി തോമസ് (സെന്റ് മേരീസ് എന്‍ജിനീയറിങ് വര്‍ക്‌സ്, ഒടയംചാല്‍) എന്നിവരാണ് സ്‌പോണ്‍സര്‍മാര്‍.  കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി, അമ്പലത്തറ പോലീസ്, ഒടയംചാല്‍ ടൗണ്‍ സമിതി, വ്യാപാരികള്‍, ചുമട്ട് തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!