local news

എം.സി.വി. ഭട്ടതിരിപ്പാട് സ്മാരക വായനശാലയുടെ പത്താം വാര്‍ഷികാഘോഷവും അനുസ്മരണ സമ്മേളനവും നടന്നു; എം.എല്‍.എ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: എം.സി.വി. ഭട്ടതിരിപ്പാട് സ്മാരക പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ പത്താം വാര്‍ഷികാഘോഷവും അനുസ്മരണ സമ്മേളനവും കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്നു.
കാഞ്ഞങ്ങാട് എം.എല്‍.എ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എഫ്. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടന്‍, ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ. പനയാല്‍, കവിയും സാഹിത്യകാരനുമായ പ്രേമചന്ദ്രന്‍ ചോമ്പാല, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സമീര്‍ സിദ്ദിഖ് പി. എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്മരണിക പ്രകാശനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. പ്രഭാകരന്‍, രത്‌നാകരന്‍ പിലാത്തടത്തിന് നല്‍കി നിര്‍വഹിച്ചു. സ്മരണിക കമ്മിറ്റി ചെയര്‍മാന്‍ എം. കുഞ്ഞമ്പു പൊതുവാള്‍ പരിചയപ്പെടുത്തലും കുന്നത്തു നാരായണന്‍ അവതരണവും നടത്തി. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ചന്ദ്രന്‍, കെ.എസ്.സി.എഫ്. ജില്ലാ സെക്രട്ടറി എം. ഗംഗാധരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. വായനശാല സെക്രട്ടറി കെ. സുകുമാരന്‍ മാസ്റ്റര്‍ സ്വാഗതവും പ്രസിഡന്റ് എം. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

 

 

 

error: Content is protected !!