local news

വോളിബോള്‍: കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് ജേതാക്കള്‍; ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു

കരിന്തളം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വോളി ബോള്‍ മത്സരത്തില്‍ കിനാനുര്‍ – കരിന്തളം പഞ്ചായത്ത് ജേതാക്കളായി. കോടോം-ബേളൂര്‍ പഞ്ചായത്തിനാണ് രണാം സ്ഥാനം. മത്സരം ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.പി. മധുസൂദനന്‍ അധ്യക്ഷനായി. ഒ.വി. രമേശ് . നൗഷാദ് മുഹമ്മദ് സംസാരിച്ചു. സി.വി. സന്തോഷ് സ്വാഗതവും പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു വിജയി കള്‍ക്ക് പാറക്കോല്‍ രാജന്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു..

 

error: Content is protected !!