ദീപാവലി സംഗീതോത്സവത്തിന് തിരശ്ശീല വീണു
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ കഴിഞ്ഞ 14 ദിനരാത്രങ്ങളിലായി നടന്നുവന്ന ദീപാവലി സംഗീതോത്സവത്തിന് തിങ്കളാഴ്ച രാത്രി തിരശ്ശീല വീണു. ഡ്രം മാന്ത്രികന്‍ ശിവമണിയും പ്രശസ്ത ഗിറ്റാറിസ്റ്റ് ശൈലു രവീന്ദ്രനും ചേര്‍ന്ന് നടത്തിയ ശിവതരംഗം പരിപാടിയില്‍ കണ്ണൂരില്‍ നിന്നുള്ള മദളം കലാകാരി ദേവ്ന വിനോദും വിഷ്ണുപ്രസാദ് ഹെബ്ബാറിന്റെ മകന്‍ രാമപ്രസാദ് ഹെബ്ബാറും ശിവ തരംഗത്തില്‍ പങ്കു ചേര്‍ന്നു. മുപ്പതോളം ടീമിന്റെ ഭജനകളും 3 വേദികളിലായി നടന്നു

