റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണം: കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷന്
ഉദുമ: ഏജന്റുമാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, കേരള സര്‍ക്കാരിന്റെ ലേബര്‍ കാര്‍ഡ് ഏജന്റുമാര്‍ക്ക് നല്‍കുക, ക്ഷേമനിധി ഏര്‍പ്പെടുത്തുക, ഏജന്റ് കമ്മീഷന് ഏകീകരിക്കുകയും നിജപ്പെടുത്തുകയും ചെയ്യുക, സ്ഥലത്തിന്റെ ഫെയര്‍ വാല്യുവിലെ അപാകത പരിഹരിക്കുക, കേരളത്തിലെ മുഴുവന്‍ ജില്ലകളിലും റീ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കുക എന്നീ പ്രമേയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഉദുമ വ്യാപാര ഭവനില്‍ നടന്നു. ഉദുമ നിയോജക മണ്ഡലം എം.എല്‍.എ കെ. നീലകണ്ഠന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. സുരേന്ദ്രന് ഉദുമ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ ആദരിച്ചു. അംഗങ്ങള്‍ക്കുള്ള കാര്‍ഡ് വിതരണം ഐ.എന്‍.ടി.യു.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ജനാര്ദ്ദനന് മുഖ്യപ്രഭാഷണം നടത്തി.ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന് നാലാംവാതുക്കല്, ഡി.സി.സി ജനറല്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍, സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റസാക്ക്, ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ ട്രഷറര്‍ കെ.വി. ബാലകൃഷ്ണന്, സംഘടന ഉദുമ മേഖല പ്രസിഡന്റ് മാധവന്, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് ഷാജി പാറപ്പുറത്ത്, നീലേശ്വരം മേഖല പ്രസിഡന്റ് മോഹനന് നീലേശ്വരം, രാജപുരം മേഖല പ്രസിഡന്റ് മോഹനന് ചുള്ളിക്കര, തൃക്കരിപ്പൂര്‍ മേഖല പ്രസിഡന്റ് നാരായണന് എ, ട്രഷറര്‍ അലി നീലേശ്വരം, ഉദുമ മേഖല സെക്രട്ടറി ടി.വി. വെള്ളുങ്ങന്‍, ചെര്‍ക്കള മേഖല റഷീദ് ബദിയടുക്ക എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ചീമേനി സ്വാഗതവും കാഞ്ഞങ്ങാട് മേഖല സെക്രട്ടറി മുനീര്‍ പി.എ നന്ദിയും പറഞ്ഞു.

