റോഡ് സുരക്ഷാ സന്ദേശയാത്ര നടത്തി; കാഞ്ഞങ്ങാട് റോട്ടറി, വാഹനവകുപ്പ്, കേരള പോലീസ് എന്നിവ ചേര്‍ന്ന് റോഡ് സുരക്ഷാ സന്ദേശയാത്രയുടെ സമാപന ചടങ്ങ് ജില്ലാ പോലീസ് മേധാവി പി. നിതിന്‍രാജ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : അപകടരഹിതമായ എന്റെ നഗരം എന്ന പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് റോട്ടറി, വാഹനവകുപ്പ്, കേരള പോലീസ് എന്നിവ ചേര്‍ന്ന് റോഡ് സുരക്ഷാ സന്ദേശയാത്ര നടത്തി. യാത്രയുടെ സമാപനച്ചടങ്ങ് ജില്ലാ പോലീസ് മേധാവി പി. നിതിന്‍രാജ് ഉദ്ഘാടനം ചെയ്തു. എം.വി.ഐ. എം. വിജയന്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത സന്ദേശയാത്ര പുതിയകോട്ടയില്‍ സമാപിച്ചു. ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എസ്.പി.സി, എന്‍. എസ്.എസ്, റേഞ്ചേഴ്‌സ് ആന്‍ഡ് റോവേഴ്സ്, ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികള്‍, റോട്ടറി പ്രവര്‍ത്തകര്‍, ഓട്ടോത്തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ എന്നിവര്‍ സന്ദേശയാത്രയില്‍ സഹകരിച്ചു. റോഡപകടം വിഷയമാക്കി ഡ്രൈവിംഗ് സ്‌കൂള്‍ കൂട്ടായ്മ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. റോഡ് സുരക്ഷാസന്ദേശം പ്രസരണം ചെയ്യുന്ന എല്‍.ഇ.ഡി. സ്‌ക്രീന്‍ ഘടിപ്പിച്ച വാഹനം യാത്രയ്ക്ക് അകമ്പടിയേകി. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ. എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി കാഞ്ഞങ്ങാട്ടെ പതിനൊന്ന് മാതൃകാ ഡ്രൈവര്‍മാരെ ആദരിച്ചു. എം.വി.ഐമാരായ എം.വിജയന്‍, സി.എ.പ്രദീപ് കുമാര്‍, പി.വി.രതീഷ്, ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന്‍ ആവിയില്‍, റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹികളായ എം.വിനോദ്, എം. എസ്.പ്രദീപ്, ഡോ.കുരിയന്‍ ജോസ്, അസിസ്റ്റന്റ് ഗവര്‍ണര്‍ കെ.സത്യനാഥ് ഷേണായ്, ഗവര്‍ണര്‍ പ്രതിനിധി കെ.കെ. സെവിച്ചന്‍, റോട്ടറി ക്ലബ് സെക്രട്ടറി ഡോ.രാജശ്രീ സുരേഷ് നായര്‍, ഓട്ടോ ഡ്രൈവേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, ഡ്രൈവിംഗ് സ്‌കൂള്‍ കൂട്ടായ്മ പ്രതിനിധികളായ എച്ച്. പ്രവീണ്‍ കുമാര്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന നേത്രപരിശോധനാ ക്യാമ്പും ക്വിസ് മത്സരവും നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എം.വി.ഐ ഇ.പി.ഹാരിസ് റോഡു സുരക്ഷാ ബോധവത്കരണം നടത്തി. എം.വി.ഐ. പി.വി.രതീഷ്, ഡോ. ത്രേസ്യാമ്മ ജോസ്, ഡോ. കുരിയന്‍ ജോസ്, എം.വിനോദ്, കെ.കെ.സെവിച്ചന്‍, വി.കെ.ജനീഷ്, ഡോ. രാജശ്രീ സുരേഷ് നായര്‍, എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു. പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന റോഡ്‌സുരക്ഷാ സന്ദേശ പ്രദര്‍ശനത്തോടെ അപകടരഹിതമായ എന്റെ നഗരം വാരാചരണത്തിന് സമാപനമായി.

