local news

ഭക്തി സംഗീതത്തില്‍ ലയിച്ച് ബേക്കല്‍ ഗോകുലം ഗോശാല

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നുവരുന്ന ആറാമത് ദീപാവലി സംഗീതോത്സവം ഭക്തി സംഗീതത്തിന്റെ അലയൊലികളാല്‍ ധന്യമായി. പ്രശസ്ത ഭജന ഗായകന്‍ ചെങ്കോട്ടൈ ഹരിഹര സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭക്തി സാന്ദ്രമായ നാമസങ്കീര്‍ത്തന ഭജനയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ഭജനയുടെ താളത്തിനൊപ്പം ഏവരും ഏറ്റുപാടി ഗോശാലാ അന്തരീക്ഷം മുഴുവന്‍ ഭക്തിമയമായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകളിലുള്ള ഭജനകള്‍ അദ്ദേഹം ആലപിച്ചു. ഓരോ ഭജനയും ഭക്തരെ ആത്മീയാനുഭൂതിയിലേക്ക് നയിച്ചു. നാമജപത്തിന്റെയും സംഗീതത്തിന്റെയും സംഗമം സദസ്സിനെ ഏറെ നേരം പിടിച്ചിരുത്തി.

 

error: Content is protected !!