ഡ്രംസ് മാന്ത്രികന് ശിവമണി ഇന്ന് ഗോശാലയില്‍
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തിന്റെ പതിമൂന്നാം ഇന്ന് രാത്രി 8 മണിക്ക് ഗോശാലയുടെ നാലാമത്തെ വേദിയായ ശിവ മണ്ഡപത്തില്‍ ശിവമണി തന്റെ ശിവ തരംഗം എന്ന പരിപാടി അവതരിപ്പിക്കും. ചെന്നൈയില്‍ നിന്നുള്ള ഗിറ്റാറിസ്റ്റ് ശൈലേന്ദ്രയും പരിഹയിലിലുണ്ടാകും. വൈകിട്ട് ഗോപൂജയും ഗോ ആരതിയും നടത്തിയതിന് ശേഷം ശിവമണി പരിപാടി തുടങ്ങും
ത്രിമൂര്‍ത്തി വന്ദനത്തോടെ തുടങ്ങി പദ്മഭൂഷണ്‍ ടി എന്‍ ശേഷ ഗോപാലിന്റെ കച്ചേരി, തുടര്‍ന്ന് നെടുമ്പള്ളി രാം മോഹനും മീര രാം മോഹനും ചേര്‍ന്നുള്ള കര്‍ണ്ണാടിക് കഥകളി സമന്വയ കച്ചേരി, വിഷ്ണുദേവ് നമ്പൂതിരി, മാതംഗി സത്യമൂര്‍ത്തി എന്നിവരുടെ കച്ചേരിയും ചിറക്കല്‍ നിധീഷിന്റെ തായമ്പകയും ധേനു മണ്ഡപത്തില്‍ നടക്കും.
നന്ദി മണ്ഡപത്തില്‍ വാസുദേവന്‍ നമ്പീശന്റെ സോപന സംഗീതം വിനയകാര്ത്തിക് റാവു, ശ്രുതി ശങ്കര്‍, ശ്രീനിധി പ്രേമാനന്ദ് , കഞ്ചന്‍ രാജേഷ് , എന്നിവയുടെ വായ്പാട്ട് കലച്ചരി , മൈസൂര്‍ രാജലക്ഷ്മിയുടെ വീണ കച്ചേരി, പനയാല്‍ മോഹന മാരാരും പ്രഭാകര മാരാരും ചേര്‍ന്നുള്ള ഇരട്ടതായമ്പകയും ഉണ്ടായിരിക്കും.

