local news

അജാനൂര്‍ ശ്രീമദ് പരശിവ വിശ്വകര്‍മ്മക്ഷേത്രം നവീകരണം : ഉപദേവതകളായ കാളികാ പരമേശ്വരിയുടേയും മഹാമഹാലക്ഷ്മിയുടേയും ശ്രീകോവിലുകള്‍ക്ക് ശിലാന്യാസം നടത്തി; .ഗുരുവായൂര്‍ വിശ്വബ്രഹ്‌മശങ്കരാചാര്യ മഠാധിപതി ശ്രീശ്രീ. സാധു കൃഷ്ണാനന്ദ മഹാരാജ് ശിലാന്യാസം നിര്‍വഹിച്ചു

മാവുങ്കാല്‍ : അജാനൂര്‍ ശ്രീമദ് പരശിവ വിശ്വകര്‍മ്മക്ഷേത്രം നവീകരണത്തിന്റെ ഭാഗമായി ഉപദേവതകളായ കാളികാ പരമേശ്വരിയുടേയും മഹാമഹാലക്ഷ്മിയുടേയും ശ്രീകോവിലുകള്‍ക്ക് ഗുരുവായൂര്‍ വിശ്വബ്രഹ്‌മശങ്കരാചാര്യ മഠാധിപതി ശ്രീശ്രീ. സാധു കൃഷ്ണാനന്ദ മഹാരാജ് ശിലാന്യാസം നടത്തി. നിട്ടണിഗ ഹരിശ്ചന്ദ്ര ആചാര്യ മുഹൂര്‍ത്ത കുറ്റിയടിച്ചു. വാസ്തു നേരത്തോടെ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം പുരോഹിതന്മാര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായ ക്ഷേത്രം പ്രസിഡന്റ് എന്‍ പുരുഷാത്തമന്‍ സെക്രട്ടറി സതീശന്‍ , ട്രഷറര്‍ എന്‍.കെ പുരുഷോത്തമന്‍ , നവീകരണ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ എം. വി.മധു, ജനറല്‍ കണ്‍വീനര്‍ പി.ഗണേശന്‍ , ട്രഷറര്‍ പ്രേംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!