ഹാര്‍മോണിയം കച്ചേരിയില്‍ അരങ്ങേറ്റം കുറിച്ച് വെള്ളിക്കോത്ത് വിഷ്ണു ഭട്ട്
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നുവരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തില്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് ഹാര്‍മോണിയം കച്ചേരിയില്‍ അരങ്ങേറ്റം കുറിച്ചു. പട്ടണം സുബ്രഹ്‌മണ്യയ്യരുടെ നവരാഗമാലിക വര്‍ണ്ണത്തോടെ തുടങ്ങി അഠാണ രാഗത്തിലെ ശ്രീ മഹാഗണപതിം ഭജേഹം, പാമര ജന പാലിനി, ഗോപാലക പാഹിമാം , സ്വാഗതം കൃഷ്ണ, തംബൂരി മീട്ടിദവ, എന്നിവ നാര്‍മോണിയത്തില്‍ വായിച്ച് തില്ലാനയില്‍ അവസാനിപ്പിച്ചു. വിഷ്ണുപ്രസാദ് ഹെബ്ബാര്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന് ഹാര്‍മോണിയം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്മശ്രീ കന്യാകുമാരിയും പദ്മഭൂഷണ്‍ ടി വി ഗോപാലകൃഷ്ണനും നേനു മണ്ഡപത്തില്‍ കച്ചേരി നടത്തിയപ്പോള്‍ മൃദംഗ ചക്രവര്‍ത്തി പത്രി സതീഷ് കുമാര്‍ ഇരുവര്‍ക്കും പക്കമേളമൊരുക്കി.

