local news

തെയ്യംകെട്ട് മഹോത്സവത്തിന് മണ്ണിൽ പച്ചപ്പിന്റെ കൈനീട്ടം; ക്ലായിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

ഇരിയ:വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും നിറവിൽ നാടൊന്നാകെ കാത്തിരിക്കുന്ന പൊടവടുക്കം ക്ലായി ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തെ തെയ്യംകെട്ട് മഹോത്സവത്തിന് കാർഷിക സമൃദ്ധിയുടെ പുതിയൊരു തുടക്കം.2027 ഫെബ്രുവരി 14, 15, 16 തീയതികളിൽ നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി ദേവസ്ഥാനത്ത് പച്ചക്കറി കൃഷിക്ക് വിത്തിട്ട് തുടക്കമിട്ടു. കോടോം-ബേളൂർ കൃഷി ഓഫീസർ ഹനീന കെ.എം വിത്ത് നട്ട് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഇ.കെ ഷാജി ഇരിയ, ജനറൽ കൺവീനർ എ. നാരായണൻ നായർ പുതിക്കണ്ടം, വർക്കിങ് ചെയർമാൻമാരായ നാരായണൻ നായർ കപ്പാത്തിക്കാൽ, ടി. രവീന്ദ്രൻ ക്ലായി, ട്രഷറർ വി. മാധവൻ നായർ ബളാൽ, തറവാട് കാരണവർ ടി. കൃഷ്ണൻ ക്ലായി, മുണ്ടാത്ത് കോയ്മ കുഞ്ഞിരാമൻ നായർ തടിയൻവളപ്പ്, കാർഷിക സമിതി ഭാരവാഹികളായ ജനാർദ്ദനൻ നായർ ക്ലായി, ടി. പവിത്രൻ നെല്ലിക്കാട്ട്, ടി. കൃഷ്ണൻ ക്ലായി എന്നിവർ നേതൃത്വം നൽകി. മാതൃസമിതി ഭാരവാഹികളായ പ്രീജ ക്ലായി, ചന്ദ്രാവതി അരിയളം, തമ്പായി ക്ലായി, നിർമ്മല ക്ലായി, വിവിധ പ്രാദേശിക സമിതി ഭാരവാഹികളും കാർഷിക സമിതി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!