local news

കുട്ടികള്‍ക്ക് താക്കോല്‍ കൊടുക്കരുതേ…പാലക്കുന്ന് കോസ്‌മോ ക്ലബ് ട്രാഫിക് നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഉദുമ : കുട്ടി ഡ്രൈവര്‍മാര്‍ മൂലം വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പാലക്കുന്ന് കോസ്മോ ക്ലബ് ബോധവല്‍ക്കണ ക്ലാസ് നടത്തി. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ‘നോ കീസ് ഫോര്‍ കിഡ്‌സ് ‘ എന്ന് പേരിട്ട ട്രാഫിക് നിയമ ബോധവല്‍ക്കരണ ക്ലാസ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറുന്നതിലൂടെ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും, റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആര്‍ ടി ഒ എന്‍ഫോഴ്സ്‌മെന്റ് എം വി ഐ. (കാസര്‍കോട് )എ. വിജയനാണ് ക്ലാസെടുത്തത്.
കോസ്‌മോ ക്ലബ്ബ് പ്രസിഡണ്ട് കേവീസ് ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. പ്രവീണ്‍ കോടോത്ത്, പ്രിന്‍സിപ്പല്‍ കെ. വി. അഷറഫ്, പ്രഥമാധ്യാപിക പി. ആശ, പി ടിഎ പ്രസിഡന്റ് കെ. വി. രഘുനാഥന്‍, വൈസ് പ്രസിഡണ്ട് അബ്ബാസ് നാലാംവാതുക്കല്‍, സ്റ്റാഫ് സെക്രട്ടറി ബാബു സുരേഷ്, അച്യുതന്‍ പള്ളം എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!