local news

നാടും നഗരവും അപകടരഹിതമാക്കാന്‍ കാഞ്ഞങ്ങാട് റോട്ടറി, ജില്ലാ പോലീസ്, മോട്ടോര്‍ വാഹനവകുപ്പും; റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി

കാഞ്ഞങ്ങാട് : നാടും നഗരവും അപകടരഹിതമാക്കാന്‍ കാഞ്ഞങ്ങാട് റോട്ടറി, ജില്ലാ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവ ചേര്‍ന്ന് നടത്തുന്ന റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി. പടന്നക്കാട് എസ്.എന്‍.ടി.ടി.ഐയില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് കാഞ്ഞങ്ങാട് എ.എം.വി.ഐ കെ.വി.നിജു ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ചെയര്‍മാന്‍ എം.വിനോദ് അധ്യക്ഷനായി. എസ്.എന്‍.ടി.ടി.ഐ പ്രിന്‍സിപ്പല്‍ പി.ലത, സീനിയര്‍ അസിസ്റ്റന്റ് സി.എം.സുരേഷ്‌കുമാര്‍, എജുക്കേറ്റര്‍മാരായ കെ.കെ.സിന്ധു, കെ. അനിത, നീലേശ്വരം റോട്ടറി പ്രസിഡന്റ് കെ.പ്രശാന്ത്, റോട്ടറി മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി.ഹരീഷ് എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച റോഡ്‌സുരക്ഷയെ കുറിച്ച് ജില്ലയൊട്ടുക്കും ബോധവത്കരണം നടത്തുന്ന എല്‍.ഇ.ഡി സ്‌ക്രീന്‍ വഹിച്ചുള്ള പ്രചരണ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.വി.അനില്‍കുമാര്‍ നിര്‍വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി.മോഹന്‍ദാസ് മേനോന്‍ മുഖ്യാതിഥിയാകും. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, കാഞ്ഞങ്ങാട് എം.വി.ഐ പി.വി. രതീഷ് എന്നിവര്‍ ബോധവത്കരണ സന്ദേശം നല്‍കും.

 

error: Content is protected !!