local news

റെന്‍സ്‌ഫെഡ് കാസര്‍കോട് ജില്ലാ സമ്മേളനം 19ന് ; ഹോസ്ദുര്‍ഗ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കെട്ടിട നിര്‍മ്മാണ മേഖലയിലെ ലൈസന്‍സികളായ എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ റെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കാസര്‍കോട് ജില്ലാ സമ്മേളനം 19ന് ഹോസ്ദുര്‍ഗ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9ന് രജിസ്‌ട്രേഷന്‍, 9.30ന് പതാക ഉയര്‍ത്തല്‍, 10ന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പവിത്രന്‍ ഞാണിക്കടവ് അധ്യക്ഷനാവും. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ നൗഫല്‍ ചെര്‍ക്കള അനുശോചിക്കും. റെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി എ. അബ്ദുള്‍ സലാം മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറര്‍ യു. പ്രഭു, സംസ്ഥാന ജോയിന്റ് സെക്രട്ടറി മധു എസ്. നായര്‍, സംസ്ഥാന സമിതി അംഗം, ജില്ലാ ഇന്‍ ചാര്‍ജ് വി.വി സന്തോഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.വി അനീസ്, ജില്ലാ സെക്രട്ടറി ടി.ജെ പ്രദീപ് സ്വാഗതവും ജില്ലാ ട്രഷറര്‍ എ. സന്തോഷ് നന്ദിയും പറയും. തുടര്‍ന്ന് സംഘടനാ സെഷന്‍ റെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി എ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്യും. 2026-2028 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പവിത്രന്‍ ഞാണിക്കടവ്, ടി.ജെ പ്രദീപ്, സാദത്ത് മുതലപ്പാറ, മധു എസ്. നായര്‍, എ. സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!