local news

ജില്ലാസ്‌കൂള്‍ കലോത്സവം : പൂര്‍വവിദ്യാര്‍ഥി അധ്യാപക മഹാ സംഗമം ; പെരിയോര്‍മ്മകള്‍

പെരിയ: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി പെരിയ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘പെരിയോര്‍മ്മകള്‍’പൂര്‍വ വിദ്യാര്‍ഥി, അധ്യാപക മഹാ സംഗമം നടത്തി.കെ.നീലകണ്ഠന്‍ എം.എല്‍ എ
ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എ.വിജയന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. സോയ ക്ഷണപത്രികപ്രകാശനം ചെയ്തു. ചലച്ചിത്ര നടന്‍
ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി. ആദ്യകാല അധ്യാപകരെ ആദരിച്ചു.വിവിധ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ നിന്ന് സ്‌കൂള്‍ കലോത്സവത്തിനായി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയഫണ്ട്
ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .കെ . ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം
സിന്ധു പത്മനാഭന്‍ ,പി. ടി. എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ഉഷ എന്‍.നായര്‍, എ.വി.മിനി, കെ.ഗംഗാധരന്‍ കെ. പി. ദീപ , ഏ.വേണു ,പ്രഥമാധ്യാപിക പി.സുമതി, കെ.വി വിശ്വംഭരന്‍ ഡോ. പി.സി. സപ്ന എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!