ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ പനത്തടിയിലെ അഡ്വ. എം.വി. ഭാസ്‌കരന്‍ (69) മരിച്ചു. തിങ്കളാഴ്ച രാവിലെ 10.15 ഓടെ പനത്തടിയിലെ തറവാട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നോട്ടറി അഭിഭാഷകനായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സി.പി.എം പനത്തടി ലോക്കല്‍ കമ്മിറ്റി അംഗം, പഞ്ചായത്ത് അംഗം, മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സഹോദരന്‍: എം.വി. കൃഷ്ണന്‍ (പനത്തടിയിലെ സി.പി.എം നേതാവ്).

