local news

തലയണക്കടിയിലെ തോക്ക് പൊട്ടി; 17-കാരന് ഗുരുതരം പിതാവിന്റെ പേരില്‍ കേസ്

ബേക്കല്‍: കിടപ്പുമുറിയില്‍ തലയണക്കടിയില്‍ സൂക്ഷിച്ചിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് 17കാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പൂച്ചക്കാട് സോളാര്‍ മന്‍സില്‍ കുഞ്ഞഹമ്മദിന്റെ പേരില്‍ ബേക്കല്‍
പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുറിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ 17 കാരനെ ഉടന്‍ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിന് പിതാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ആശുപത്രിയിലെത്തി 17-കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

error: Content is protected !!