State

വിദ്യാര്‍ത്ഥിനികള്‍ക്കായി ക്രിംസണ്‍ കെയര്‍ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ‘ക്രിംസണ്‍ കെയര്‍ ക്യാമ്പ്’ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികവും മാനസികവുമായ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും, സമൂഹത്തില്‍ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ജീവിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജനറല്‍ പ്രാക്ടീഷണര്‍ ഡോ. വിദ്യ കെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ത്തവ ആരോഗ്യവും ശുചിത്വവും, പോഷകാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും മാനസികാരോഗ്യം, ആത്മവിശ്വാസവും സ്വയം ശാക്തീകരണവും തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടര്‍ കുട്ടികളുമായി സംവദിച്ചു. കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങള്‍, വ്യക്തിശുചിത്വം, പരിസ്ഥിതി ശുചിത്വം, ലൈംഗിക ചൂഷണം തിരിച്ചറിയലും അതിനെ നേരിടലും, വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും വ്യക്തിപരവും സാമൂഹികവുമായ മുന്നേറ്റം, സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വിവേകപൂര്‍വ്വമായ ഉപയോഗം എന്നിവയെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. കൗമാരപ്രായത്തിലൂടെ കടന്നുപോകുന്ന ഒരു വിദ്യാര്‍ത്ഥിനിക്ക് തന്റെ ആരോഗ്യം സ്വയം വിലയിരുത്താനുള്ള കഴിവ് നേടാന്‍ ഈ ക്യാമ്പ് സഹായകമാകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി എസ് അരുണ്‍ , ഹെഡ്മാസ്റ്റര്‍ ഗിരീഷന്‍ , കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ കോ-ഓര്‍ഡിനേറ്ററും കരിയര്‍ മാസ്റ്റ്‌റുമായ പി സമീര്‍ സിദ്ദീഖി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ എസ് കെ ജീഷ്മ തുടങ്ങിയവര്‍ പങ്കെടുത്തു

 

error: Content is protected !!