local news

മാഷോര്‍മ്മ” സ്മരണിക പ്രകാശനം ഇന്ന് ;സംസ്ഥാന യൂത്ത് ലീഗ് പൊതുസമ്മേളന വേദിയായ കൊച്ചിയില്‍ സംസ്ഥാന മുസ്ലിം ലീഗധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ ഐ ടി എ ഐ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും

കാഞ്ഞങ്ങാട്:മുസ്ലിം ലീഗിന്റെ പ്രഗത്ഭ നേതാവും മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറ സാനിധ്യവും പ്രഭാഷകന്‍,എഴുത്തുകാരന്‍,പരിഭാഷകന്‍ ,പത്രപ്രവര്‍ത്തകന്‍,അദ്ധ്യാപകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങി നിന്നിരുന്ന വ്യക്തിത്വവുമായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ദീപ്തസ്മരണകള്‍ അടങ്ങിയ ”മാഷോര്‍മ്മ”എന്ന സ്മരണികാ ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് ഞായറാഴ്ച വൈകിട്ട് കൊച്ചിയില്‍ നടക്കും.യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന മാഷുടെ സ്മരണിക സംസ്ഥാന യൂത്ത് ലീഗ് പൊതുസമ്മേളന വേദിയിലാണ് പ്രകാശിതമാകുന്നത്.സംസ്ഥാന മുസ്ലിം ലീഗധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ ഐ ടി എ ഐ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്.മാഷിന്റെ ജന്മ നാടായ അതിഞ്ഞാല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും അതിന് കീഴില്‍ രൂപീകൃതമായ സ്മരണികാ സമിതിയുമാണ് മാഷോര്‍മ്മ പ്രസിദ്ധീകരിച്ചത്.

 

error: Content is protected !!