State

മഞ്ചേശ്വരം, ബട്ടിപ്പദവിലെ കോട്ടേജില്‍ എംഡിഎംഎ വേട്ട : മൂന്ന് പേര്‍ അറസ്റ്റില്‍

 

കാസര്‍കോട്: മഞ്ചേശ്വരം, ബട്ടിപ്പദവിലെ കോട്ടേജില്‍ മഞ്ചേശ്വരം പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ എംഡിഎംഎ ശേഖരം പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉദ്യാവാര്‍, ബട്ടിപ്പദവ് അല്‍ഫത്താഹ് കോട്ടേജില്‍ താമസക്കാരനും ഉദ്യാവര്‍, കുണ്ടുകൊളക്കെ, യാസീന്‍ മന്‍സിലില്‍ സ്വദേശിയുമായ മുഹമ്മദ് ഷിഹാബ് (33), ദക്ഷിണ കന്നഡ, ഗഞ്ചിമട്ടു, എം മലായി ക്രോസ് റോഡിലെ മര്‍ഹബ ഹൗസില്‍ മുഹമ്മദ് സഫ് വാന്‍ (23), മൂടുബിദ്രി, കൈക്കമ്പ, ഗുരുപുര, ഫാത്തിമ അപ്പാര്‍ട്ട്‌മെന്റിലെ മുഹമ്മദ് റസല്‍ അലി (21) എന്നിവരെയാണ് മഞ്ചേശ്വരം എസ്‌ഐ ജിയോ സദാനന്ദന്‍, എസ് വിയും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്ന് 182.120 ഗ്രാം എംഡിഎംഎയും
നാലു മൊബൈല്‍ ഫോണുകളും പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയാണ് അല്‍ഫത്താഹ് കോട്ടേജില്‍ പോലീസ് റെയ്ഡ് നടത്തിയത്. പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംവി വിഷ്ണു പ്രസാദിനാണ് കേസ് അന്വേഷണ ചുമതല.

 

error: Content is protected !!