പാലക്കുന്ന് ടൗണില്‍ തെരുവ് വിളക്കുകള്‍ നോക്കുകുത്തി : പുന:സ്ഥാപിക്കണമെന്ന് കെ വി വി ഇ എസ് വനിതാ വിംഗ് വാര്‍ഷിക പൊതുയോഗം

പാലക്കുന്ന്: തിരക്കേറിയ പാലക്കുന്ന് ടൗണില്‍ ഏതാനും വര്‍ഷം മുന്‍പ് സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ കാല പഴക്കത്താല്‍ പൂര്‍ണമായും വെളിച്ചം നല്‍കാനാവാത്ത അവസ്ഥയിലാണെന്നും ഉടനെ നടപടികള്‍ കൈകൊള്ളണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് വനിതാ വിങ് പൊതുയോഗം ആവശ്യപ്പെട്ടു. ഡിവൈഡറില്‍ മതിയായ പ്രകാശം ഇല്ലാത്തതിനാല്‍ അപകട സാധ്യത ഇവിടെ ഏറെയാണെന്നും 30 വാട്സിന്റെ 21 സോളാര്‍ ലൈറ്റുകളില്‍ 6 എണ്ണം വിവിധ വാഹനാപകടങ്ങളില്‍ പെട്ട് തകര്‍ന്ന് കിടക്കുകയാണെന്നും അപകടകരമായ അവസ്ഥയില്‍ കിടക്കുന്ന പോസ്റ്റുകളും, പില്ലറുകളും അടിയന്തരമായി മാറ്റി പകരം മികച്ച പ്രകാശം പരത്തുന്ന തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് രേഖാ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് റീത്തപദ്മരാജ് അധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് എ. രതീദേവി, യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദ് , കോര്‍ഡിനേറ്റര്‍ മുരളി പള്ളം, സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി , ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ കേവീസ് സുഷമ മോഹന്‍, ട്രഷറര്‍ ഡി. എസ് ധനുഷ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍
റീത്തപദ്മരാജ് (പ്രസിഡന്റ് ),ശോഭാ രാമചന്ദ്രന്‍ , ജ്യോതി നന്ദന്‍, സിനി സതീഷ്( വൈ. പ്രസിഡന്റ് ),
സുഷമ മോഹന്‍ (സെക്രട്ടറി), ജയ അരവിന്ദ്, ഷീജ മുരളി, രഞ്ജിത രാജേഷ് (ജോ.സെക്രട്ടറി ),
ഡി. എസ്. ധനുഷ (ട്രഷറര്‍ .)

