ബാലഗോകുലം ഭഗിനി നിവേദിത ജയന്തി ആഘോഷിച്ചു

കാഞ്ഞങ്ങാട് : ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുല ജില്ല ഭഗിനി നിവേദിത ജയന്തിയും ഭഗിനി സംഘവും നടത്തി.
ഹോസ്ദുര്‍ഗ് സദ്ഗുരു സ്വാമി നിത്യാനന്ദ ആശ്രമ ഹാളില്‍ നടന്ന നിവേദിത ജയന്തി ബാലഗോകുലം ഉത്തര കേരള സംസ്ഥാന ഭഗിനി പ്രമുഖ ജയശ്രീ ഗോപീകൃഷ്ണന്‍ കണ്ണന് മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയില്‍ ഒട്ടുമിക്ക കുട്ടികള്‍ക്കും സ്വാമി വിവേകാനന്ദനെകുറിച്ചോ ഭഗിനി നിവേദിതയെ കുറിച്ചോ യാതൊരു അറിവുമില്ലെന്ന് അവര്‍ പറഞ്ഞു. വിദേശത്ത് ജനിച്ച് ഭാരതത്തിലെ തഴെക്കിടയിലുള്ള സ്ത്രീജനോദ്ദാരണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി സ്വജീവിതം തന്നെ സ്വയം സമര്‍പ്പിച്ച ഭഗിനി നിവേദിതയെ മറക്കുന്നത് വേദനാപരം ആണെന്നും ബാലഗോകുലം പോലുള്ള കുട്ടികളുടെ സാംസ്‌ക്കാരിക സംഘടന മാത്രമാണ് ഭാരത സംസ്‌ക്കാര സ്‌നേഹികളായ ഭഗിനി നിവേദിതയെ പോലുള്ളവരെ സ്മരിക്കുന്നതും പഠിക്കുന്നതും എന്ന് ജയശ്രീ ഗോപികൃഷ്ണന്‍ ഓര്‍മിപ്പിച്ചു . ജില്ലാ അധ്യക്ഷന്‍ ടി.വി . അശോകന്‍ അധ്യക്ഷം വഹിച്ചു.
ഭഗിനി നിവേദിതയെ കുറിച്ചുള്ള പ്രഭാഷണം കുമാരി. ശ്രീയുക്ത പി. ആര്‍. നടത്തി.ജില്ലാ ഭഗിനിപ്രമുഖ എം. അനിത സ്വാഗതം പറഞ്ഞു. റവന്യു ജില്ലാ കാര്യാദര്‍ശി എന്‍ . ടി വിദ്യാധരന്‍, ഗോകുല ജില്ല കാര്യദര്‍ശി സുരേഷ്. പി. പടിഞ്ഞാറെക്കര, സഹ. കാര്യദര്‍ശി. എം. എസ് സത്യന്‍, സഹ. ഭഗിനി പ്രമുഖ സുമ രാജന്‍, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സേവാ പ്രമുഖ് . പി. ബാബു, ഹോസ്ദുര്‍ഗ് ഖണ്ഡ് കാര്യവാഹ് സുനില്‍ കല്ലൂരാവി, ബൗദ്ധിക് പ്രമുഖ് അനൂപ് മാണിക്കോത്ത്, എന്‍. പ്രാര്‍ത്ഥന എന്നിവര്‍ നിവേദിത ജയന്തിക്ക് നേതൃത്വം നല്‍കി.

