ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ പ്രിവിലേജ് കാര്‍ഡ് ലോഞ്ച് നടന്നു; ഇന്‍സ്‌പെക്ടര്‍ കെ പി .ഷൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാര്‍ഡ് പ്രകാശനം ചെയ്തു . ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഷൈന്‍ കെ പി . ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ സംരക്ഷണത്തിനായി പോലീസ് സേന നല്‍കുന്ന നിസ്വാര്‍ത്ഥ സേവനങ്ങളെ മാനിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ നോര്‍ത്ത് ക്ലസ്റ്റര്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ പ്രിവിലേജ് കാര്‍ഡിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കമ്മ്യൂണിറ്റി കണക്ട് ഡെപ്യൂട്ടി മാനേജര്‍ കെ.കെ. ബിജേഷ് ചടങ്ങില്‍ സംസാരിച്ചു .
കൂടുതല്‍ ആരോഗ്യകരവും കരുതലുള്ളതുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് സണ്‍റൈസ് ഹോസ്പിറ്റല്‍ ഈ കമ്മ്യൂണിറ്റി കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

