State

കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രോത്സവ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ക്ഷേത്ര മഹോത്സവത്തിന് മുന്നോടിയായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രത്തില്‍ നടന്നു.കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോകക്രമം തന്നെ മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഭക്തിക്കൊപ്പം പരസ്പര സ്‌നേഹവും കാരുണ്യവും നിലനിര്‍ത്താന്‍ ഇത്തരം ഉത്സവാഘോഷങ്ങള്‍ക്കും കലാ-സാംസ്‌കാരിക പരിപാടികള്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അത് കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇവിടുത്തെ കൂട്ടായ്മയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.ക്ഷേത്ര മഹോത്സവം ഡിസംബര്‍ 19, 20 തീയതികളില്‍ വിവിധ ആചാര ചടങ്ങുകളോടും കലാ-സാംസ്‌കാരിക പരിപാടികളോടും കൂടി നടക്കും.
ഡോ. മഞ്ജുനാഥ പൈ, ഡോ. കെ.വി വാസു, അയ്യപ്പ സേവാ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ആദ്യ ഫണ്ട് നല്‍കി. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ ദാമോദരന്‍ ഫണ്ട് ഏറ്റുവാങ്ങി.
ക്ഷേത്രം പ്രസിഡന്റ് പി. അശോകന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രജിത് കുമാര്‍ നിത്യാനന്ദ, ക്ഷേത്രം ഗുരുസ്വാമി പി. രാഘവന്‍, ക്യാപ്റ്റന്‍ പി.ടി രാജന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. രാധാകൃഷ്ണന്‍ സ്വാഗതവും ക്ഷേത്രം ജനറല്‍ സെക്രട്ടറി പി.കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!