മഴപ്പൊലിമ പൊന്‍ കതിരുകള്‍ കൊയ്‌തെടുത്ത് മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്

കാഞ്ഞങ്ങാട്: എല്ലാവരെയും കൃഷിയുടെ ഭാഗമാക്കുക എന്നഉദ്ദേശത്തോടെ കുടുംബശ്രീ സംസ്ഥാനമിഷന്‍ ന്റെ ആഹ്വാനപ്രകാരം മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കക്കാട്ട് രണ്ട് ഏക്കറോളംതരിശ് ഭൂമിയില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടെ ആയിര കണക്കിനാളുകളുടെ പങ്കാളിത്തത്തില്‍ കൃഷിയെ അറിയുന്നതിനും കൃഷി രീതി മനസിലാക്കുന്നതിനും മുഴുവന്‍ ആളുകളെയും കാര്‍ഷികമേഖലയില്‍ എത്തിക്കുന്നതിനുമായി നടത്തിയ മഴപ്പൊലിമയുടെ ഭാഗമായി കൃഷി ചെയ്യ്ത നെല്‍കൃഷി കൊയ്ത്ത് ഉത്സവാന്തരീക്ഷത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പ്രകാശന്‍ അദ്ധ്യക്ഷനായി. കുടുംബശ്രി ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ. എം. കിഷോര്‍ കുമാര്‍ മുഖ്യാഥി യായി. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ പി.വി. പത്മിനി, കെ. രാജന്‍, കെ.ഭാസ്‌കരന്‍ , ജില്ലാ മിഷന്‍ ജീവനകാരന്‍ കെ.രാജു എന്നിവര്‍ പങ്കെടുത്തു സി.ഡി.എസ്. ചെയര്‍ പേഴ്‌സന്‍ . കെ.ബി സീന സ്വാഗതവും, വൈസ് ചെയര്‍ പേഴ്‌സന്‍ . കെ. രാജി നന്ദി പറഞ്ഞു. സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങള്‍, എക്കൗണ്ടന്റ്, നാട്ടുകള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കാളികളായി.

 

error: Content is protected !!