local news

മൂലക്കണ്ടം ഗുളികന്‍ ദേവസ്ഥാനത്ത് ഗുളികന്‍ ദൈവ മഹോത്സവം നടന്നു; ഗുളികന്‍ ദൈവത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു

മാവുങ്കാല്‍: പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും സംരക്ഷണമേകി പരിലസിക്കുന്ന പരമശിവന്റെ സകല ഭൂത ഗണങ്ങള്‍ക്കും അധിപനായ ശ്രീ ഗുളിക രാജന്‍ ദൈവത്തിന്റെ തിരുസാന്നിധ്യം കൊണ്ട് ധന്യമായ മൂലക്കണ്ടം ഗുളികന്‍ ദേവസ്ഥാനത്ത് വര്‍ഷംതോറും നടത്തിവരാറുള്ള ഗുളികന്‍ ദൈവ മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. രാവിലെ 5 മണിക്ക് വിഘ്‌നേശ്വര പ്രീതിക്കായി ഗണപതി ഹോമവും തുടര്‍ന്ന് തിടങ്ങലും നടന്നു.ഉച്ചയ്ക്ക് ശ്രീ ഗുളികന്‍ ദൈവത്തിന്റെ പുറപ്പാടും നടന്നു. ഗുളികരാജന്‍ ദൈവത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. ഭഗവത്പ്രസാദമായി അന്നദാനവും നടന്നു.

 

error: Content is protected !!