28-ാമത് സംസ്ഥാന കേഡറ്റ് തയ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാവും; ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 750-ല്‍ പരം കായിക താരങ്ങള്‍ പങ്കെടുക്കും
കാഞ്ഞങ്ങാട്: 28-ാമത് സംസ്ഥാന കേഡറ്റ് തയ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പ് (ബോയ്‌സ് ആന്‍ഡ് ഗേള്‍സ്) ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളിലായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ അറിയിച്ചു. തയ്‌ക്വോണ്ടോ അസോസിയേഷന്‍. ഓഫ് കേരളയുടെയും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അംഗീകാരത്തോടെ നടത്തപ്പെടുന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 750-ല്‍ പരം കായിക താരങ്ങള്‍ 10 വീതം വെയ്റ്റ് കാറ്റഗറിയിലും പൂംസെ വിഭാഗത്തിലുമായി മത്സരിക്കും. തയ്‌ക്വോണ്ടോ അക്കാദമി കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 31ന് ഉച്ചയ്ക്ക് 2 മണിക്ക് രജിസ്‌ട്രേഷനും വെയ്റ്റ് ചെക്കപ്പും നടക്കും. 4 മണി മുതല്‍ മത്സരം ആരംഭിക്കും. ഫൈറ്റിംഗ് വിഭാഗത്തില്‍ 3 വീതം കാറ്റഗറിയിലും പൂംസെ മത്സരവും നടക്കും. 6 കോര്‍ട്ടുകളിലായി 50-ല്‍ പരം റഫറിമാര്‍ മത്സരം നിയന്ത്രിക്കും. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബാക്കി മത്സരങ്ങള്‍ നടക്കും. 31 ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാംഉദ്ഘാടനം ചെയ്യും. തയ്‌ക്വോണ്ടോ അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി: വി.രതീഷ് പ്രഭാഷണം നടത്തും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ്, ജില്ലാ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് മീത്തല്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സൗമ്യ സുനില്‍, തയ്‌ക്വോണ്ടോ അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ എം. മുഹമ്മദ് അബ്ദുള്‍ നാസര്‍, ടെക്‌നിക്കല്‍ കമ്മിറ്റി ഡയറക്ടര്‍ കെ. രാമചന്ദ്രന്‍ , ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.സി ഗോപിനാഥന്‍ , തയ്‌ക്വോണ്ടോ അസോസിയേഷന്‍ ഓഫ് കേരള ജോയിന്റ് സെക്രട്ടറി സുനില്‍ രാധാകൃഷ്ണന്‍, തയ്‌ക്വോണ്ടോ അസോസിയേഷന്‍ ഓഫ് കേരള ജോയിന്റ് സെക്രട്ടറി കെ.എല്‍ മഹേഷ്
എന്നിവര്‍ആശംസകള്‍ നേരും. പി പി . രാജന്‍ സ്വാഗതവും തയ്‌ക്വോണ്ടോ അസോസിയേഷന്‍ ഓഫ് കേരള ജോയിന്റ് സെക്രട്ടറി എം. കുഞ്ഞബ്ദുള്ള നന്ദിയും പറയും. നവംബര്‍ 1 ന് വൈകിട്ട് 5 ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി. രമേശന്‍ ഉദ്ഘാടനം ചെയ്യും.എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍: അജി ബി അധ്യക്ഷനാവും.കാസര്‍കോട്
എ.എസ്.പി, പി.പി കരുണാകരന്‍ മുഖ്യാതിഥിയാവും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ്, തയ്‌ക്വോണ്ടോ അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി വി. രതീഷ്,ജില്ലാ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി എം. അച്യുതന്‍ മാസ്റ്റര്‍, ജില്ലാ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. എം.കെ രാജശേഖരന്‍ ,
ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ടി.ആര്‍. പ്രീതിമോള്‍,ജില്ലാ തയ്‌ക്വോണ്ടോ അസോസിയേഷന്‍ പ്രസിഡന്റ് വി.വി. മധു,ജില്ലാ തയ്‌ക്വോണ്ടോ അസോസിയേഷന്‍ ട്രഷറര്‍ എം. അഷ്‌റഫ് ,എക്‌സിക്യൂട്ടീവ് മെമ്പര്‍ എം. ഷാജി,ജില്ലാ തയ്‌ക്വോണ്ടോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബി.ജയന്‍ എന്നിവര്‍ ആശംസകള്‍ നേരും.
സംഘാടക സമിതി കണ്‍വീനര്‍ പി. ശ്രീജിത്ത് സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ബി.ഐ.
പ്രകാശ് നന്ദിയും പറയും. കാസര്‍കോട് ജില്ലയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായി 20-ഓളം അംഗീകൃത ക്ലബ്ബുകളില്‍ നിന്നായി 3000-ഓളം വിദ്യാര്‍ത്ഥികള്‍ ഈ കൊറിയന്‍ ആയോധനകല പരിശീലിക്കുന്നു. കഴിഞ്ഞ സ്‌കൂള്‍ ഗെയിംസിലും സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലും കാസര്‍കോട് ജില്ല ഓവറോള്‍ ട്രോഫി കരസ്ഥമാക്കിയിരുന്നു. നാഷണല്‍ ഗെയിംസില്‍ മെഡല്‍ നേടിയ ജില്ലയിലെ 4-ഓളം കുട്ടികള്‍ ഇന്ന് സര്‍ക്കാര്‍ സേവനത്തിലാണ്.
വാര്‍ത്ത സമ്മേളനത്തില്‍ തയ്‌ക്വോണ്ടോ അസോസിയേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി എം കുഞ്ഞബ്ദുള്ള,
ജില്ലാ പ്രസിഡന്റ് വി.വി.മധു,സംഘാടകസമിതി ചെയര്‍മാന്‍ പി പി രാജന്‍,കണ്‍വീനര്‍ പി. ശ്രീജിത്ത്,
ജില്ലാ സെക്രട്ടറി ബി ഐ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

