കാഞ്ഞങ്ങാട് നിന്നും കല്യോട്ട് വഴി ബേഡകത്തേക്ക് കെ.എസ്.ആ ര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും ബേഡകത്തേക്ക് കെ.എസ്.ആ ര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങി ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിച്ചത്. കെ.നീലകണ്ഠന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ 9.45-ന് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച് പെരിയ -കല്ല്യോട്ട് – താന്നിയടി വഴിയാണ് ബേഡകത്തേക്ക് സര്‍വ്വീസ് നടത്തുക.10.45-ന് ബേഡകത്ത് നിന്നും തിരിച്ച് ഉദയപുരം – തടിയന്‍വളപ്പ് -കുമ്പള – പാറപ്പള്ളി വഴി കാഞ്ഞങ്ങാട്ടേക്കും സര്‍വീസ് നടത്തും. ചടങ്ങില്‍ കാഞ്ഞങ്ങാട് ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ ബാബുരാജ്, എം അസിനാര്‍ ബി.പി പ്രദീപ് കുമാര്‍ ധന്യ സുരേഷ്, ഉമേശന്‍ വേളുര്‍, സിന്ധുപത്മനാഭന്‍ സി വി ഭാവനന്‍, എം കുഞ്ഞികൃഷ്ണന്‍ പ്രവീണ്‍ തോയമ്മല്‍ കെ. പി ബാലകൃഷ്ണന്‍, അഗസ്റ്റിന്‍, പത്മകുമാര്‍ മൂരിയാനം, മുസ്തഫ പാറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

