മുണ്ടോട്ട് കരിംചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന് ദേവസ്ഥാനം മാണമിന തറവാട്ടില്‍ ബാലാലയ പ്രതിഷ്ഠ നടന്നു
മൂന്നാം മൈല്‍: മുണ്ടോട്ട് കരിംചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന് ദേവസ്ഥാനം മാണമിന തറവാട്ടില്‍ കാല്‍നൂറ്റാണ്ടിനു ശേഷം ബാലാലയ പ്രതിഷ്ഠ നടന്നു. തറവാട് കാരണവര്‍ പക്കീരന്റെ സാന്നിധ്യത്തില്‍ മുഖ്യ കര്‍മ്മി രാമചന്ദ്രന് ഒടയംചാല്‍ ആലടുക്കം ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. മാധവന് ഇരിയ, സതീശന് ഒടയംചാല്‍, ശരത് കള്ളാര്‍, വെള്ളിച്ചാപാടന്മാരായ സതീശന് കുറ്റിക്കോല്‍, മധു പാണംതോട്, പി.സി. നാരായണന് മുണ്ടോട്ട് എന്നിവര്‍ നേതൃത്വം വഹിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

