ബേക്കല്‍ ഉപജില്ലാ വിദ്യാരംഗം സര്‍ഗോല്‍സവം 10 ന് പുല്ലൂര്‍ ഗവ.യു.പി സ്‌കൂളില്‍

കാഞ്ഞങ്ങാട്: 2026-27 വര്‍ഷത്തെ ബേക്കല്‍ ഉപജില്ലാ വിദ്യാരംഗം സര്‍ഗോല്‍സവം സെപ്റ്റംബര്‍ 10 ന് പുല്ലൂര്‍ ഗവ.യു.പി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ
10 ന് കാസര്‍കോട് ജില്ല പോലീസ് ചീഫ് പി.നിതിന്‍ രാജ് ഐപിഎസ് സര്‍ഗോല്‍സവം ഉദ്ഘാടനം.
സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ സബിത അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ കെ എന്‍ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. സര്‍ഗോല്‍സവത്തോടനുബന്ധിച്ച് നടക്കുന്ന അധ്യാപകശില്‍പശാലയില്‍ സാഹിത്യനിരൂപകന്‍ ഇ പി രാജഗോപാലന്‍ പ്രഭാഷണം നടത്തും. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം കെ ബാബുരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി എ വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന്‍ മാടിക്കാല്‍, വാര്‍ഡ് മെമ്പര്‍മാരായ എ കൃഷ്ണന്‍, എ സന്തോഷ് കുമാര്‍, വി കെ നളിനി, ബിന്ദു, രേഖ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ബേക്കല്‍ ഉപജില്ലയിലെ 62 വിദ്യാലയങ്ങളില്‍ നിന്ന് എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്നായി എഴുനൂറോളം വിദ്യാര്‍ത്ഥികള്‍ സര്‍ഗോല്‍സവത്തില്‍ പങ്കെടുക്കും. കഥ, കവിത, കാവ്യാലാപനം, ചിത്രംവര, അഭിനയം, നാടന്‍ പാട്ട്, പുസ്തകാസ്വാദനം എന്നിങ്ങനെ ഏഴു മേഖലകളില്‍ ഇരുപത് വേദികളിലായാണ് സര്‍ഗോല്‍സവം അരങ്ങേറുക. സര്‍ഗോല്‍സവത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കായി ശില്‍പ ശാലയും സംഘടിപ്പിക്കും. അനീഷ് വെങ്ങാട്ട്, ജിതേഷ് കമ്പല്ലൂര്‍, വിജിന്‍ദാസ് കിനാത്തില്‍, വിജേഷ് കാരി, രവി വാണിയമ്പാറ, വിനോദ് അമ്പലത്തറ, ഒ പി ചന്ദ്രന്‍, ദീപ പി എം, പത്മനാഭന്‍ ബ്ലാത്തൂര്‍, സത്യനാരായണ ശര്‍മ്മ, സാജന്‍ ബിരിക്കുളം, വിനോദ് ആലന്തട്ട, ശ്രീകുമാര്‍,ശേഖര ഷെട്ടി, ദിവാകര ബള്ളാല്‍ തുടങ്ങി കലാ സാഹിത്യ മേഖലകളിലെ പ്രമുഖര്‍ സര്‍ഗോല്‍സവത്തിന് നേതൃത്വം നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ.സി കെ സബിത, വര്‍ക്കിംഗ് ചെയര്‍മാനും പി.ടി.എ പ്രസിഡന്റമായ പി ബാലകൃഷ്ണന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. കെ മുഹമ്മദാലി, സ്‌കൂള്‍ പ്രധാന അധ്യാപിക എം.വി.ജയ, വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ എന്‍ എം . രമാദേവി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു ,കണ്‍വീനര്‍ ജ്യോതി സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!