വ്യാജമദ്യവും കര്‍ണാടക മദ്യവുമായി യുവതി എക്‌സൈസ് പിടിയില്‍

കുണ്ടംകുഴി: വ്യാജമദ്യവും കര്‍ണാടക മദ്യവുമായി യുവതി എക്‌സൈസിന്റെ പിടിയിലായി. കൊളത്തൂര്‍ സ്വദേശിനി പി. ജയവസന്ത (46)യാണ് പെര്‍ളടുക്കം മുന്തന്‍ ബസാറില്‍ വെച്ച് എക്‌സൈസ് സംഘത്തിന്റെ
പിടിയിലായത്. കാസര്‍കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ എം. കെ. രവീന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്തടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. പി. ഷഹബാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് യുവതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്)മാരായ കെ. ഗോപി, കെ. എ. ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. കെ. സുനില്‍കുമാര്‍, കെ. പി. ജോബി, വി. മോഹന്‍ അജേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജസ്‌ന കെ. ചന്ദ്രന്‍, സയന കെ. വി. കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. കെ. രാധാകൃഷ്ണന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

 

error: Content is protected !!