ഉദുമ :ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് (ഫുമ്മ ) കാസര്‍കോട് ജില്ല കമ്മിറ്റി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അതിഗംഭീരമായ പൂക്കളവും ഒരുക്കിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. കളനാട് മലബാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണാഘോഷം ഫുമ്മ രക്ഷാധികാരി കെ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഐശ്വര്യ കുമാരന് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ചെമ്മനാട് ഡിവിഷന് മെമ്പര്‍ സഫീന ഉസൈന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രന് കൊക്കാല്‍, എന്നിവര്‍ മുഖ്യാതിഥികളായി. ഫുമ്മ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബൈജു കുണ്ടത്തില്‍, ജില്ലാ സെക്രട്ടറി അജയന് സംഘാടകര്‍ സമിതി ചെയര്മാന് ഫാറൂക്ക് മെട്രോ, കണ്‍വീനര്‍ ഉല്ലാസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫുമ്മ സെക്രട്ടറി ഉണ്ണികൃഷ്ണന് ഡയാന സ്വാഗതവും ട്രഷറര്‍ രവീന്ദ്രന് ഭാരത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും നടന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി.
